സമരസമിതി ഇടഞ്ഞുതന്നെ; വിഴിഞ്ഞം സര്‍വ്വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു

news image
Nov 28, 2022, 1:25 pm GMT+0000 payyolionline.in

തിരുവനന്തപുരം: വിഴിഞ്ഞം സര്‍വ്വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു.  സര്‍വ്വകക്ഷി യോഗത്തില്‍ പാര്‍ട്ടികള്‍ അക്രമത്തെ അപലപിച്ചു. സമാധാന അന്തരീക്ഷം ഉണ്ടാകണമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. തുറമുഖ നിര്‍മ്മാണം പുനരാരംഭിക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമരസമിതി ഇതിനെ എതിര്‍ത്തു.

സ്വഭാവിക പ്രതികരണമാണ് ഇന്നലെ ഉണ്ടായതെന്നും പൊലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ചര്‍ച്ചയുടെ ഫലമെന്തെന്ന് അറിയില്ലെന്ന് വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. അതേസമയം അക്രമം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe