സപ്ലൈകോ ക്രിസ്‌മസ്‌ വിപണി  21 മുതൽ

news image
Dec 18, 2023, 6:28 am GMT+0000 payyolionline.in
തിരുവനന്തപുരം: വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള സപ്ലൈകോ ക്രിസ്‌മസ്‌ ചന്ത 21ന്‌ ആരംഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ്‌ സംസ്ഥാന ഉദ്‌ഘാടനം. 13 ഇന സബ്‌സിഡി സാധനങ്ങളും ചന്തകളിൽ ലഭിക്കും. തിരുവനന്തപുരത്തിന്‌ പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലാചന്തകളുമുണ്ടാകും. 1600 ഓളം ഔട്ട്‌ലറ്റുകളിലും വിൽപ്പനയുണ്ടാകും. സാധനങ്ങൾ ലഭ്യമാക്കാനുള്ള ടെൻഡർ നടപടി ശനിയാഴ്‌ച പൂർത്തിയായി. ജില്ലാചന്തകളിൽ ഹോർട്ടികോർപ്പിന്റെയും മിൽമയുടെയും സ്‌റ്റാളുകളുമുണ്ടാകും.  ഓണച്ചന്തകൾക്കു സമാനമായി സബ്‌സിഡി ഇതര സാധനങ്ങൾക്ക്‌ ഓഫറുകൾ നൽകാനും ആലോചിക്കുന്നുണ്ട്‌.  30ന്‌ ചന്തകൾ അവസാനിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe