സനാതന ധർമ പരാമർശം: ഉദയനിധിക്കെതിരെ മമതയും

news image
Sep 4, 2023, 4:01 pm GMT+0000 payyolionline.in

കൊൽകത്ത: സനാതന ധർമ വിവാദത്തിൽ ഉദയനിധി സ്റ്റാലിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. ഉദയനിധി ജൂനിയറായതുകൊണ്ട് കാര്യങ്ങൾ അറിയില്ലായിരിക്കാമെന്നും താനും സാനതന ധർമ വിശ്വാസിയാണെന്നും മമത പറഞ്ഞു. ഒരു മതവിശ്വാസത്തെയും മുറിവേൽപിക്കരുതെന്നും മമത പറഞ്ഞു. ശിവസേന ഉദ്ധവ് വിഭാഗവും ഉദയനിധി സ്റ്റാലിന്‍റെ പരാമർശത്തിൽ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

എല്ലാ മതങ്ങൾക്കും വെവ്വേറെ വികാരങ്ങളുണ്ട്. ഇന്ത്യ എന്നാൽ നാനാത്വത്തിൽ ഏകത്വമാണ്. ഒരു വിഭാഗം ആളുകളെ വേദനിപ്പിക്കുന്ന ഒരു കാര്യത്തിലും നമ്മൾ ഇടപെടരുത്. ഞാൻ സനാതന ധർമത്തെ ബഹുമാനിക്കുന്നു. ചിലപ്പോൾ അദ്ദേഹം ജൂനിയറായതുകൊണ്ട് കാര്യങ്ങൾ അറിയില്ലായിരിക്കും -മമത പറഞ്ഞു.

കോ​വി​ഡും മ​ല​മ്പ​നി​യും മ​റ്റും പ​ര​ത്തു​ന്ന വൈ​റ​സു​ക​ളെ​പ്പോ​ലെ ത​ക​ർ​ത്തു​ക​ള​യേ​ണ്ട ഒ​ന്നാ​ണ് സ​നാ​ത​ന​മെ​ന്നാണ് ത​മി​ഴ്നാ​ട് യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ പറഞ്ഞത്. ചെ​ന്നൈ​യി​ൽ ത​മി​ഴ്നാ​ട് ​പ്രോ​ഗ്ര​സീ​വ് റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ന്റെ പ​രി​പാ​ടി​യി​ലാ​ണ് ‘സ​നാ​ത​ന’​ത്തെ​യും ദ്രാ​വി​ഡ സം​സ്കാ​ര​ത്തെ​യും താ​ര​ത​മ്യം ചെ​യ്ത് ഉ​ദ​യ​നി​ധി സം​സാ​രി​ച്ച​ത്.

‘‘സ​നാ​ത​ന​മെ​ന്നാ​ൽ എ​ന്താ​ണ്? സം​സ്കൃ​ത​ത്തി​ൽ മാ​ത്ര​മാ​ണ് അ​തു​ള്ള​ത്. അ​ത് സാ​മൂ​ഹി​ക​നീ​തി​ക്കും സ​മ​ത്വ​ത്തി​നും എ​തി​രാ​ണ്. ഏ​തു ജാ​തി​യി​ൽ​പെ​ട്ട​വ​ർ​ക്കും ക്ഷേ​ത്ര​ത്തി​ൽ പൂ​ജാ​രി​ക​ളാ​കാ​മെ​ന്ന നി​യ​മം കൊ​ണ്ടു​വ​ന്ന​ത് ന​മ്മു​ടെ ക​ലൈ​ഞ്ജ​ർ (ക​രു​ണാ​നി​ധി) ആ​ണ്. പൂ​ജാ​ക​ർ​മ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി (എം.​കെ. സ്റ്റാ​ലി​ൻ) വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​യ​മി​ച്ചു. അ​താ​ണ് ദ്രാ​വി​ഡ മാ​തൃ​ക’’ -ഉ​ദ​യ​നി​ധി വി​ശ​ദീ​ക​രി​ച്ചു. വി​ധ​വ​ക​ളെ ത​ല മു​ണ്ഡ​നം ചെ​യ്യാ​നും സ​തി​യ​നു​ഷ്ഠി​ക്കാ​നും ‘സ​നാ​ത​നം’ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ‘ദ്രാ​വി​ഡീ​യം’ വ​നി​ത​ക​ൾ​ക്ക് ബ​സി​ൽ സൗ​ജ​ന്യ​യാ​ത്ര കൊ​ണ്ടു​വ​ന്നെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​സ്താ​വ​ന ബി.​ജെ.​പി ദേ​ശീ​യ ത​ല​ത്തി​ൽ ‘ഇ​ൻ​ഡ്യ’ മു​ന്ന​ണി​ക്കെ​തി​രാ​യ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. എന്നാൽ, താ​ൻ ഹി​ന്ദു വം​ശ​ഹ​ത്യ​ക്ക് ആ​ഹ്വാ​നം ചെ​യ്തെ​ന്ന ത​ര​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണം ക​ള​വാ​ണെ​ന്നും പ്ര​സം​ഗി​ച്ച കാ​ര്യ​ങ്ങ​ളി​ൽ ഉറ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നും പ്ര​സ്താ​വി​ച്ച് ഉ​ദ​യ​നി​ധി പി​ന്നീ​ട് രം​ഗ​ത്തെ​ത്തി. ഇന്നും തന്‍റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഉദയനിധി വ്യക്തമാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe