സഖാവ് തായന’ ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു

news image
Mar 6, 2026, 5:23 am GMT+0000 payyolionline.in

വേളം: കർഷക-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിൽ വേളം പഞ്ചായത്തിൽ നിർണ്ണായക പങ്കുവഹിച്ച അധ്യാപകൻ തായന ഗോപാലന്റെ ജീവിതം ആസ്പദമാക്കി കെ. കൊമ്മാട്ട് രചിച്ച ‘സഖാവ് തായന’ എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു. തായന ഗോപാലന്റെ ഇരുപത്തിയൊന്നാം ചരമദിനാചരണത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ പുസ്തക പ്രകാശനം നിർവ്വഹിച്ചു. സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ജയചന്ദ്രൻ മൊകേരി പുസ്തകം ഏറ്റുവാങ്ങി.

പി.എം. കുമാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അനൂപ് അനന്തൻ പുസ്തകം പരിചയപ്പെടുത്തി. എ.എം. റഷീദ്, പി.സി. ഷൈജു, എൻ.കെ. ദിനേശൻ, പി.ടി. ജയന്തി എന്നിവർ സംസാരിച്ചു. രചയിതാവ് കെ. കൊമ്മാട്ട് നന്ദി രേഖപ്പെടുത്തി. പ്രദേശത്തെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe