തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു.കോഴിക്കോട് മരിച്ച രണ്ടുപേര്‍ക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ചികിത്സയിലുള്ള രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരിച്ചെന്നും മന്ത്രി പറഞ്ഞു. ആകെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിപ സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കം ഉണ്ടായിരുന്നവരുടെ വിശദാംശങ്ങള്‍ തേടുകയാണെന്നും മന്ത്രി പറഞ്ഞു.ആകെ ഏഴ് പേരാണ് ചികിത്സയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി