സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം

news image
Jun 9, 2023, 3:21 am GMT+0000 payyolionline.in

കൊയിലാണ്ടി: സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. ജൂലൈ 31 അർദ്ധരാത്രി വരെയാണ് നിരോധനം. നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടുകൾ കടലിൽ പോകുവാനോ മത്സ്യ ബന്ധനം നടത്താനോ പാടുള്ളതല്ല. നിരോധനം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികളുണ്ടാവും. നിരോധനം നിലവിൽ വരുന്ന ഇന്ന് അർദ്ധരാത്രിക്ക് മുമ്പായി ട്രോളിംഗ്‌ ബോട്ടുകൾ ഹാർബറിൽ പ്രവേശിപ്പിക്കേണ്ടതാണ്. തീരത്ത് മത്സ്യ ബന്ധനം നടത്തുന്ന അന്യസംസ്ഥാന ബോട്ടുകൾ തീരം വിട്ട് പോകേണ്ടതാണ്.

നിരോധന കാലയളവിൽ മത്സ്യബന്ധനം നടത്തുന്ന ഇൻബോർഡ് വള്ളങ്ങൾ ഒരു കരിയർ വള്ളം മാത്രമെ ഉപയോഗിക്കാൻ പാടുള്ളൂ. ഡബിൾ നെറ്റ് കർശനമായും നിരോധിക്കപ്പെട്ടിട്ടുണ്ട്. വളർച്ച എത്താത്ത ചെറു മത്സ്യ ബന്ധനം ശിക്ഷാർഹമായിരിക്കും. മത്സ്യ ബന്ധനത്തിൽ ഏർപ്പെടുന്ന യാനങ്ങളിൽ മതിയായ സുരക്ഷാ ഉപകരണകളും ആവശ്യമായ രേഖകളും ഉണ്ടായിരിക്കണം. കടലിൽ ണ്ടൊവുന്ന അപകടങ്ങളെക്കുറിച്ച് യഥാസമയം ബേപ്പൂർ ഫിഷറീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കേണ്ടതാണ്. നമ്പർ: 04952414074, 04952992194

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe