സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ, നാലാം ദിവസവും മൊത്ത ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു

news image
Mar 15, 2024, 6:48 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം  വീണ്ടും കൂടി. തുടർച്ചായ നാലാം ദിവസവും മൊത്ത ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലത്തെ ആകെ വൈദ്യൂതി ഉപയോഗം 101.58 ദശലക്ഷം യൂണിറ്റായി. ഇന്നലെയും പീക്ക് ടൈമിലെ വൈദ്യുതി ആവശ്യകത സർവകാല റെക്കോർഡിലെത്തി. ഇന്നലെ പിക് ടൈമിൽ ആവശ്യകത 5076 മെഗാവാട്ട് ആയിരുന്നു. വേനല്‍ കടുത്തതോടെ എസിയും ഫാനും ഉള്‍പ്പെടെ ഉപയോഗിക്കുന്നതിലെ വര്‍ധനവാണ് വൈദ്യുതി ഉപയോഗം കൂടാന്‍ കാരണം.

അതിനിടെ വിവിധ സ‍ർക്കാ‍ർ വകുപ്പുകൾ കെഎസ്ഇബിക്ക് നൽകാനുള്ള കുടിശിക സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി. വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം. പല വകുപ്പുകളിൽ നിന്നായി കോടികണക്കിന് രൂപയാണ് കെഎസ്ഇബിക്ക് കിട്ടാനുള്ളത്. വാട്ടർ അതോറിറ്റിയുടെ കുടിശിക കഴിഞ്ഞ ദിവസം സർക്കാർ ഏറ്റെടുത്തിരുന്നു. കുടിശിക കിട്ടിയില്ലെങ്കിൽ കടുത്ത  സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് ബോർഡ് യോഗത്തിൽ അറിയിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe