സംസ്കൃത സർവകലാശാലയിൽ ബൃന്ദ കാരാട്ടിന്റെ പ്രഭാഷണം 16ന്

news image
Jan 15, 2024, 12:05 pm GMT+0000 payyolionline.in

കാലടി > ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പ്രൊഫ. ധർമ്മരാജ് അടാട്ട് എൻഡോവ്‌മെന്റ് പ്രഭാഷണം 16ന് നടക്കും. ‘ സംസ്കാരവും ലിംഗഭേദവും’ എന്ന വിഷയത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം ബൃന്ദ കാരാട്ട്  സംസാരിക്കും. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ യൂട്ടിലിറ്റി സെന്ററിൽ രാവിലെ 10നാണ് പ്രഭാഷണം. സംസ്കൃതം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രൊഫ. കെ വി അജിത്കുമാർ അധ്യക്ഷനാകും.

ഡോ. ധർമ്മരാജ് അടാട്ട് രചിച്ച ഇന്ത്യൻ സംസ്കാരത്തിന്റെ ബഹുസ്വരത, ഹിന്ദു: സത്യവും മിഥ്യയും, രാമായണ ട്രഡീഷൻസ് ഇൻ കേരള, ഋഗ്വേദത്തിലെ സാഹിതീയ ദർശനം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ബൃന്ദ കാരാട്ട് നിർവ്വഹിക്കും. ഡോ. ടി മിനി, ഡോ. കെ എൽ പത്മദാസ് എന്നിവർ സംസാരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe