ശബരിമല നട വെള്ളിയാഴ്ച തുറക്കും

news image
Sep 11, 2024, 2:56 pm GMT+0000 payyolionline.in

പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട വെള്ളിയാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. കന്നിമാസ പൂജകള്‍ കൂടി ഉള്ളതിനാല്‍ തുടര്‍ച്ചയായ ഒമ്പത് ദിവസം ദര്‍ശനത്തിന് അവസരമുണ്ട്. കന്നിമാസ പൂജകള്‍ക്കു ശേഷം 21നാണ് നട അടയ്ക്കുക.

ഓണത്തോടനുബന്ധിച്ച് ഉത്രാടനാളില്‍ മേല്‍ശാന്തിയുടെയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടെയും അവിട്ടംനാളില്‍ പൊലീസിന്റെയും വകയായി സന്നിധാനത്ത് ഓണസദ്യയുണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe