ശബരിമല: ചട്ടങ്ങൾ ലംഘിച്ചാൽ നടപടി വേണമെന്ന് ഹൈകോടതി

news image
Nov 28, 2024, 4:39 am GMT+0000 payyolionline.in

കൊ​ച്ചി: ശ​ബ​രി​മ​ല പ​തി​നെ​ട്ടാം​പ​ടി​യി​ൽ ശ്രീ​കോ​വി​ലി​ന്​ പു​റം​തി​രി​ഞ്ഞു​നി​ന്ന് പൊ​ലീ​സു​കാ​ർ ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ശ​ബ​രി​മ​ല​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള എ.​ഡി.​ജി.​പി എ​സ്. ശ്രീ​ജി​ത്​ ഹൈ​കോ​ട​തി​യി​ൽ നേ​രി​ട്ടെ​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ നേ​രി​ട്ട്​ വി​ശ​ദീ​ക​ര​ണം ​ന​ൽ​കു​മെ​ന്ന്​ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​ശു​ദ്ധി സം​ര​ക്ഷി​ക്കു​ക​യും ആ​ചാ​ര​ങ്ങ​ൾ പാ​ലി​ക്കു​ക​യും വേ​ണ​മെ​ന്നും ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​വി​ല്ലെ​ന്നും ജ​സ്റ്റി​സ് അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റി​സ് എ​സ്. മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല​യി​ൽ അ​നു​വ​ദി​ച്ച​തി​ൽ കൂ​ടു​ത​ൽ സ്ഥ​ലം കൈ​യേ​റി​യ ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. ക​രാ​ർ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ര​ണ്ടു​​പേ​ർ അ​വ​ർ​ക്ക്​ അ​നു​വ​ദി​ച്ച​തി​ൽ കൂ​ടു​ത​ൽ സ്ഥ​ലം കൈ​വ​ശ​പ്പെ​ടു​ത്തി​യാ​ണ്​ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ നി​ർ​ദേ​ശം. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന, പ​ഴ​കി​യ എ​ണ്ണ​യു​ടെ​യും മ​സാ​ല​ക​ളു​ടെ​യും ഉ​പ​യോ​ഗം, അ​മി​ത​വി​ല തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ​യ​ട​ക്ക​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe