ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാലിന്റെ മൊഴിയെടുക്കും

news image
Feb 23, 2026, 3:36 am GMT+0000 payyolionline.in

ശബരിമല കൊടിമര കേസിൽ നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി. വിജിലൻസിന്റെ പ്രത്യേക അന്വേഷണസംഘമാണ് മൊഴി രേഖപ്പെടുത്തിയത്. കൂടുതൽ സിനിമാ പ്രവർത്തകരുടെ മൊഴി ഈ ആ‍ഴ്ച തന്നെ രേഖപ്പെടുത്തുമെന്നാണ് സൂചന. നടൻ മോഹൻലാലിന്റെയും മൊഴിയെടുക്കുമെന്ന് സൂചന. സ്വർണം സംഭാവനയായി നൽകിയ എല്ലാവരുടെയും മൊഴി ഈ ആഴ്ച തന്നെ പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തും.

സ്വർണത്തിൽ കണക്കിൽ വിജിലൻസിന് ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. സ്വർണം നൽകിയവരിൽ പലർക്കും അളവിനെക്കുറിച്ച് ഓർമയില്ല. സംഭാവന ലഭിച്ച സ്വർണ്ണത്തിന്റെ കണക്ക് കൂടാനാണ് സാധ്യത. സ്വർണ്ണം സംഭാവനയായി നൽകിയവരുടെ എണ്ണം കൂടാനും സാധ്യതയുണ്ട്.

അതേസമയം, ശബരിമല സ്വർണ്ണ മോഷണക്കേസിൽ തന്ത്രിക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ എസ്ഐടിക്ക് നിയമപദേശം ലഭിച്ചു. ഉത്തരവിലെ പരാമർശങ്ങൾ കേസിനെ ബാധിക്കുന്നതാണെന്നും അത് മുൻ സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നും നിയമോപദേശത്തിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe