ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ

news image
Dec 6, 2025, 12:07 pm GMT+0000 payyolionline.in

പത്തനംതിട്ട: ശബരിമലയിൽ ഇതുവരെ എത്തിയ അയ്യപ്പ ഭക്തരുടെ എണ്ണം 17 ലക്ഷം കടന്നു. ഇന്ന് ഉച്ചവരെ ദർശനം നടത്തിയത് അര ലക്ഷത്തിൽ അധികം ഭക്തർ. അവധി ദിവസമായതിനാൽ ഇന്ന് കൂടുതൽ വിശ്വാസികൾ സന്നിധാനത്ത് എത്തിയേക്കും. ഇന്നലെ ഒരു ലക്ഷത്തിന് അടുത്ത് വിശ്വാസികളാണ് ദർശനം നടത്തിയത്. 99677 ഭക്തർ. അവധി ദിവസം ആയിരുന്നിട്ടും ഇന്ന് രാവിലെ ഭക്തജന തിരക്ക് കുറവായിരുന്നു. എങ്കിലും ഉച്ചയോടെ കൂടുതൽ ഭക്തർ എത്തി. ബാബരി മസ്ജിദ് ആക്രമണ വാർഷികഠിനത്തിൻ്റെ പശ്ചാത്തലത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ തുടങ്ങി എല്ലാ മേഖലകളിലും ഇന്ന് അധിക സുരക്ഷയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി വൈകി എത്തുന്ന ഭക്തർ നടപ്പന്തലിൽ തന്നെ തുടരണം. അടുത്ത ദിവസം മാത്രമേ പതിനെട്ടാം പടി ചവിട്ടാൻ സാധിക്കൂ. ദർശനം നടത്തി ഇറങ്ങുന്ന ഭക്തരുടെ എണ്ണത്തിന് അനുസരിച്ച് ബാച്ചുകളായി തിരിച്ച് ആണ് വിശ്വാസികളെ മല കയറാൻ അനുവദിക്കുന്നത്. തിരക്ക് അനുസരിച്ച് സ്പോട്ട് ബുക്കിംഗ് കൂടുതൽ ആളുകൾക്ക് നൽകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe