കോട്ടയം∙ ശക്തമായ മഴയെ തുടർന്ന് കോട്ടയം കലക്ടറേറ്റിന് സമീപം മരം വീണു. നാല് വൈദ്യുത പോസ്റ്റുകൾ തകർന്നു. കലക്ടറേറ്റിനു സമീപത്തെ റോഡിലേയ്ക്കാണ് കനത്ത മഴയിൽ മരം വീണത്. അപകടത്തെ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാ സംഘം എത്തിയാണു ഗതാഗതം വഴിതിരിച്ചു വിട്ടത്.
റിച്ചു മാറ്റണമെന്ന് വ്യാപാരികൾ നിരന്തരം ആവശ്യപ്പെട്ടിരുന്ന മരമാണ് കടപുഴകിയത്. 5 മാസം മുമ്പ് ശിഖരം ഒടിഞ്ഞ് വീണതിനെ തുടർന്ന് ഈ മരം മുറിച്ച് മാറ്റണമെന്ന് സമീപത്തെ പച്ചക്കറി വ്യാപാരികൾ നഗരസഭക്ക് പരാതി നൽകിയിരുന്നു. പരാതി സ്വീകരിച്ചതല്ലാതെ ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല.