വർക്കലയിൽ 5 വയസുകാരി ട്രെയിനിനടിയിലേക്ക് വീണു, ദൈവദൂതനപ്പോലെ അസി. ലോക്കോ പൈലറ്റ്, കുഞ്ഞിന് പുതുജീവൻ

news image
Feb 14, 2024, 7:46 am GMT+0000 payyolionline.in

തിരുവനന്തപുരം: ലോക്കോ പൈലറ്റിൻ്റെ സമയോചിതമായ ഇടപെടലിൽ അഞ്ചു വയസുകാരിക്ക് പുതുജീവൻ. വർക്കല റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. മുത്തശ്ശിക്കും അമ്മയ്ക്കുമൊപ്പം തിരുവനന്തപുരത്തെക്ക് പോകാൻ എത്തിയ അഞ്ചുവയസുകാരിയാണ് ട്രെയിനിന് മുന്നിൽപ്പെട്ടത്. സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ജനശതാബ്ദി എക്സ്പ്രസിൽ ആണ് മൂവരും കയറുന്നത്. കയറിയ ശേഷമാണ് ട്രെയിന്‍ മാറിയതെന്ന് അറിയുന്നത്. ഇവര്‍ സാധാരണ ടിക്കറ്റാണ് എടുത്തിരുന്നത്. 

 

 

അപ്പോഴേക്കും ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു.  ഉടനെ എൻജിനടുത്തുള്ള കോച്ചിൽ നിന്ന് കുട്ടിയുടെ അമ്മ സുരക്ഷിതയായി കുട്ടിയുമായി പുറത്തിറങ്ങി. മുത്തശ്ശി കാൽ തെറ്റി പ്ലാറ്റ്ഫോ ‌മിൽ തലയടിച്ചു വീണു. ഇതിനിടയിൽ കുട്ടി ട്രെയിനിന് അടിയിൽപ്പെടുകയായിരുന്നു. എൻജിന്റെ വാതിലിനരികിൽ നിൽക്കുകയായിരുന്ന അസി. ലോക്കോ പൈലറ്റ് ബഹളം കേട്ട് ഉടൻ ട്രെയിൻ നിർത്തി. തുടർന്ന് യാത്രക്കാർ ചേർന്ന് കുട്ടിയെ ട്രാക്കിൽനിന്നു പുറത്തെടുത്തു.

 

 

മുത്തശ്ശിയുടെ തലക്ക് പരുക്കുണ്ട്. സംഭവത്തെ തുടർന്ന് 10 മിനിറ്റോളം നിർത്തിയിട്ട ഇതേ ട്രെയിനിൽ ഇവർക്കു തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാൻ റെയിൽവേ സൗകര്യമൊരുക്കി. പരുക്കേറ്റ മുത്തശ്ശി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe