മുംബൈ: രാജ്യത്തെ വൻ ലഹരി റാക്കറ്റിനെ വലയിലാക്കാൻ അന്വേഷണ ഏജൻസികളുടെ തീവ്ര ശ്രമം. പുണെയിലും ദില്ലി പൊലീസിന്റെ സഹായത്തോടെ ദില്ലിയിലുമായി പുണെ പൊലീസ് നടത്തിയ പരിശോധനയിൽ 3500 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. പുണെക്കടുത്ത് കുപ്വാഡിലെ ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ മാത്രം 140 കോടി രൂപയുടെ മെഫഡ്രോൺ പിടിച്ചെടുത്തു. ലഹരി മാഫിയയുമായി ബന്ധമുളള മൂന്ന് പേരെ ഇവിടെ നിന്നും പിടികൂടി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.