വൻ ലഹരി വേട്ട; അരക്കോടിയോളം രൂപ വില വരുന്ന എംഡിഎംഎ പിടിച്ചു, നാലുപേർ അറസ്റ്റിൽ

news image
Jan 7, 2026, 3:43 am GMT+0000 payyolionline.in

കോഴിക്കോട്∙ നഗരത്തിൽ രണ്ട് സ്ഥലങ്ങളിൽ നിന്നായി എംഡിഎംഎയുമായി വിമുക്തഭടൻ ഉൾപ്പെടെ 4 പേർ അറസ്റ്റിലായി. നഗരത്തിലെ മിംസ് ഹോസ്പിറ്റലിനടുത്തുള്ള മർഹബ ലോഡ്ജിൽ മെഡിക്കൽ കോളജ് പൊലീസും ഡാൻസഫും ചേർന്ന് നടത്തിയ പരിശോധനയിൽ 710 ഗ്രാമോളം എംഡിഎംഎയാണ് പിടിച്ചത്. കല്ലാച്ചി വാണിമേൽ സ്വദേശി താഴെ ചെലങ്കണ്ടി വീട്ടിൽ ഷംസീറിനെ (36) അറസ്റ്റ് ചെയ്തു.ഡാൻസഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 17 വർഷത്തോളം വിദേശത്ത് ജോലിചെയ്ത് ആറുമാസം മുമ്പ് നാട്ടിലെത്തിയ പ്രതി നിലവിൽ പാലാഴിയിലെ ഭാര്യവീട്ടിലാണ് താമസം. ബെംഗളൂരു, ഗോവ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ നിന്നും മയക്കുമരുന്ന് മൊത്തമായി കൊണ്ടുവന്ന് ചെറുകിട വിൽപ്പനക്കാർക്ക്  വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനിയാണ്. പൊലീസിന് സംശയം തോന്നാതിരിക്കാൻ ആശുപത്രികൾക്കടുത്തുള്ള ചെറിയ ലോഡ്ജുകളിലാണ് റൂം എടുക്കുക. ഇയാൾ കുറച്ചുകാലങ്ങളായി ഡാൻസഫ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe