വ്യാജ ഷോപ്പിങ്​ സൈറ്റുകൾക്കെതിരെ ജാഗ്രത നിർ​ദേശവുമായി പൊലീസ്

news image
Oct 6, 2023, 3:52 am GMT+0000 payyolionline.in

കോ​ട്ട​യം: പ്ര​മു​ഖ ഇ-​കോ​മേ​ഴ്‌​സ് സൈ​റ്റു​ക​ളു​ടെ പേ​രു​പ​യോ​ഗി​ച്ച് സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​ര​സ്യം ന​ൽ​കു​ന്ന വ്യാ​ജ ഷോ​പ്പി​ങ്​ സൈ​റ്റു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പൊ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഒ​റ്റ​നോ​ട്ട​ത്തി​ൽ യ​ഥാ​ർ​ഥ സൈ​റ്റ് പോ​ലെ തോ​ന്നി​ക്കു​ന്ന ഈ ​സൈ​റ്റു​ക​ളി​ൽ ക​യ​റി ഓ​ർ​ഡ​ർ ചെ​യ്ത് പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണെ​ന്ന് കേ​ര​ള പൊ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

‘ഐ ​ഫോ​ണി​ന് വെ​റും 498 രൂ​പ, സോ​ണി​യു​ടെ ടി.​വി​ക്ക് 476 രൂ​പ, ആ​പ്പി​ൾ വാ​ച്ച് വെ​റും 495 രൂ​പ… ! എ​ന്നി​ങ്ങ​നെ​യു​ള്ള പ​ര​സ്യ​ങ്ങ​ൾ ക​ണ്ട് എ​ല്ലാം​മ​റ​ന്ന് ബു​ക്ക് ചെ​യ്യ​രു​ത് എ​ന്നാ​ണ് പൊ​ലീ​സ്​ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.

ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളി​ലാ​ണ് ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ വ​രു​ന്ന​ത്. പ​ര​സ്യ​ത്തോ​ടൊ​പ്പ​മു​ള്ള ലി​ങ്കി​ൽ ക്ലി​ക് ചെ​യ്യു​മ്പോ​ൾ ഫ്ലി​പ് കാ​ര്‍ട്ട്, ആ​മ​സോ​ൺ എ​ന്നി​ങ്ങ​നെ​യു​ള്ള ഷോ​പ്പി​ങ്​ സൈ​റ്റു​ക​ളാ​ണെ​ന്നാ​ണ് ഒ​റ്റ​യ​ടി​ക്ക് തോ​ന്നു​ക. ഓ​ഫ​റു​ക​ളു​ടെ വ്യാ​ജ സൈ​റ്റു​ക​ൾ തി​രി​ച്ച​റി​യാ​ൻ അ​വ​യു​ടെ വെ​ബ്‌​സൈ​റ്റ് അ​ഡ്ര​സ് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചാ​ൽ മ​തി​യാ​കും. ഉ​പ​യോ​ക്താ​ക്ക​ൾ ഇ​ത്ത​രം ത​ട്ടി​പ്പി​നെ​തി​രെ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് കേ​ര​ള പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe