വ്യാജ ആപ്പ് വഴി ഓൺലൈൻ തട്ടിപ്പ് ​: കൂടുതൽ പേർ നീരീക്ഷണത്തിൽ, സംസ്ഥാനത്തുടനീളം സൈബർ പോലീസ് പരിശോധന

news image
Nov 8, 2024, 7:40 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ ഓ​ഹ​രി മാ​ർ​ക്ക​റ്റ് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ലെ കൂ​ടു​ത​ൽ പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ത​ല​സ്ഥാ​ന​ത്ത്​ ന​ട​ന്ന ത​ട്ടി​പ്പി​ൽ കോ​ടി​ക​ൾ ക​വ​ർ​ന്ന സം​ഘ​ത്തി​ന്‍റെ ക​ണ്ണി​ക​ൾ തേ​ടി​യു​ള്ള അ​ന്വേ​ഷ​ണം സൈ​ബ​ർ പൊ​ലീ​സ്​ ഊ​ർ​ജി​ത​മാ​ക്കി.

 

 

പ​ട്ടം സ്വ​ദേ​ശി​യാ​യ 63കാ​ര​ന്റെ ആ​റു കോ​ടി രൂ​പ ത​ട്ടി​യ കേ​സി​ൽ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വാ​ട​ക​ക്ക്​ ന​ൽ​കു​ന്ന ര​ണ്ട്​ പേ​ർ പി​ടി​യി​ലാ​യി. അ​ടൂ​ർ സ്വ​ദേ​ശി രാ​ഹു​ൽ എം. ​നാ​യ​ർ(25), കൊ​ല്ലം ന​ല്ലി​ല സ്വ​ദേ​ശി അ​നു ബാ​ബു (38) എ​ന്നി​വ​രെ​യാ​ണ് സി​റ്റി സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​തു​പോ​ലെ നി​ര​വ​ധി പേ​ർ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ൾ വാ​ട​ക​ക്ക്​ ന​ൽ​കി സൈ​ബ​ർ ത​ട്ടി​പ്പി​ന്​ കൂ​ട്ടു​നി​ൽ​ക്കു​ന്ന​താ​യും ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​മാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്നും സൈ​ബ​ർ പൊ​ലീ​സ്​ പ​റ​ഞ്ഞു.

സ്വ​ന്തം ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വ​ഴി 10 ല​ക്ഷം രൂ​പ പി​ൻ​വ​ലി​ച്ച്​ ന​ൽ​കി​യാ​ൽ 20,000 രൂ​പ​വ​രെ ഇ​വ​ർ​ക്ക്​ ല​ഭി​ക്കു​മെ​ന്നും പൊ​ലീ​സ്​ പ​റ​യു​ന്നു. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചാ​ണ്​ പൊ​ലീ​സ്​ ഇ​ത്ത​ര​ക്കാ​രി​ൽ എ​ത്തു​ന്ന​ത്. പി​ടി​യി​ലാ​യ​വ​രു​ടെ ബാ​ങ്ക്​​ അ​ക്കൗ​ണ്ടി​ൽ നി​ന്ന്​ പ​ണം പി​ൻ​വ​ലി​ച്ച​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും മ​റ്റ്​ രേ​ഖ​ക​ളും​ ക​ണ്ടെ​ത്തി.

 

 

അ​ടൂ​ർ സ്വ​ദേ​ശി രാ​ഹു​ലി​ന്റെ അ​ക്കൗ​ണ്ടി​ൽ നി​ന്ന്​ 10 ല​ക്ഷം രൂ​പ​യാ​ണ്​ പി​ൻ​വ​ലി​ച്ച​ത്. രാ​ഹു​ൽ ഈ ​പ​ണം മ​റ്റൊ​രു പ്ര​തി​യാ​യ അ​നു​ബാ​ബു​വി​നും അ​യാ​ൾ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ മ​റ്റൊ​രാ​ൾ​ക്കും കൈ​മാ​റി. ഇ​യാ​ൾ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.

ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്നിരട്ടി ലാഭമെന്ന് വാഗ്ദാനം; 15 ലക്ഷം തട്ടിയെടുത്തതായി പരാതി

മെ​ഡി​ക്ക​ൽ കോ​ള​ജ്: ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ചാ​ൽ മൂ​ന്നി​ര​ട്ടി ലാ​ഭം കി​ട്ടു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 15 ല​ക്ഷം ത​ട്ടി​യ​താ​യി പ​രാ​തി. തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഓ​ൺ​ലൈ​ൻ ഷോ​പ്പി ക​മ്പ​നി​യു​ടെ പേ​രി​ൽ കു​മാ​ര​പു​രം ക​ലാ​കൗ​മു​ദി റോ​ഡി​ൽ താ​മ​സി​ക്കു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ, സി.​ഇ.​ഒ, ബി​സി​ന​സ് പ്ര​മോ​ട്ട​ർ​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ബ​ളി​പ്പി​ച്ച് തു​ക ത​ട്ടി​യെ​ടു​ക്കു​ക​യും തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട സ​മ​യം മ​ട​ക്കി ന​ൽ​കാ​തെ ക​ബ​ളി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. സ്ഥാ​പ​ന​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ൽ ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ചാ​ൽ മൂ​ന്നി​ര​ട്ടി ലാ​ഭം കി​ട്ടു​മെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് പ​രാ​തി​ക്കാ​ര​ന്‍റെ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി 21.41 ല​ക്ഷം പ്ര​തി​ക​ൾ വാ​ങ്ങി. ലാ​ഭ​വി​ഹി​ത​മെ​ന്നു പ​റ​ഞ്ഞ് 6.41 ല​ക്ഷം തി​രി​കെ ന​ൽ​കി. തു​ട​ർ​ന്നു​ള്ള ഇ​ട​പാ​ടി​ൽ സം​ശ​യം തോ​ന്നി​യ​തോ​ടെ ബാ​ക്കി തു​ക​യാ​യ 15 ല​ക്ഷം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടു. നാ​ളി​തു​വ​രെ തു​ക മ​ട​ക്കി​ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe