വോട്ടർ പട്ടികയിൽ 48,000 ട്രാൻസ്ജെൻഡർമാർ; 100 വയസ് കഴിഞ്ഞവർ 238,791

news image
Mar 16, 2024, 1:20 pm GMT+0000 payyolionline.in

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഇത്തവണ 48,000 ട്രാൻസ്ജെൻഡർമാർ. 2019ൽ ഇത് 39,075 ആയിരുന്നു. കഴിഞ്ഞതവണ ഉത്തർപ്രദേശിൽനിന്നായിരുന്നു ഏറ്റവും കൂടുതൽ പേർ -7797. തമിഴ്നാട്- 5793, കർണാടക -4826 എന്നിങ്ങനെയായിരുന്നു കണക്ക്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രാൻസ്ജെൻഡർമാർക്കിടയിൽ വ്യാപക പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി മുഖ്യ തെര​ഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പറഞ്ഞു.

ഇത്തവണ 96.88 കോടി വോട്ടര്‍മാരാണുളളത്. ഇതില്‍ പുരുഷ വോട്ടര്‍മാരുടെ എണ്ണം 49.72 കോടിയാണ്. 47.15 കോടി സ്ത്രീവോട്ടര്‍മാരുമുണ്ട്. 48044 ട്രാന്‍സ്ജന്‍ഡേഴ്‌സ് വോട്ടര്‍മാരും 1.82 കോടി കന്നിവോട്ടര്‍മാരും ഇത്തവണ വോട്ടുചെയ്യാനെത്തുമെന്നാണ് കരുതുന്നത്. 19.74 കോടിയാണ് യുവ വോട്ടര്‍മാരുടെ എണ്ണം. ഭിന്നശേഷി വോട്ടര്‍മാരായി 88.35 ലക്ഷം പേരുണ്ട്. 80 വയസ് കഴിഞ്ഞ വോട്ടര്‍മാര്‍ 1.85 കോടിയാണ്. 100 വയസ് കഴിഞ്ഞവരായി 238,791 പേരുമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe