വേഗപരിധി കുറച്ചത് അപകടങ്ങൾ കുറയ്ക്കാൻ: മന്ത്രി ആന്റണി രാജു

news image
Jun 15, 2023, 10:57 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ചത് അപകടങ്ങൾ കുറയ്ക്കാനെന്ന് മന്ത്രി ആന്റണി രാജു. ഇരുചക്ര അപകടങ്ങൾ കൂടുതലാണ്. അതുകൊണ്ടാണ് വേഗപരിധി കുറച്ചത്. വേഗ പരിധി വർധിപ്പിക്കണമെന്നത് നേരത്തെയുള്ള ആവശ്യമായിരുന്നു. റോഡുകളിൽ വേഗപരിധി ബോർഡ് പ്രദർശിപ്പിക്കുമെന്നും ഇതിന്റെ യോഗം അടുത്തയാഴ്ച്ച ചേരുമെന്നും മന്ത്രി പറഞ്ഞു.

വേ​ഗപരിധി കുറച്ചത് കൊണ്ട് ‍അപകടങ്ങൾ കുറക്കുകയാണ് ലക്ഷ്യം. ദേശീയ വിജ്ഞാപനത്തോട് ചേർന്നു നിൽക്കുന്ന തീരുമാനമാണ്. ഭേദഗതി വരുത്തണമെന്ന് തോന്നിയാൽ മാത്രം മാറ്റം വരുത്തും. റോഡുകളിൽ വലിയ മാറ്റം ഉണ്ടായി. ഇതെല്ലാം പരിശോധിച്ച് തന്നെയാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ‌‌

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe