വീണ്ടും വമ്പൻ ഇടിവിൽ സ്വർണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വ്യാപാരം

news image
Aug 7, 2024, 7:00 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ ഒറ്റയടിക്കു 640  രൂപ കുറഞ്ഞിരുന്നു. ഇന്ന് 320  രൂപയും കുറഞ്ഞു. ഇതോടെ സ്വർണവില 51000  ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,800 രൂപയാണ്.

ഇതോടെ 960  രൂപയാണ് സ്വർണത്തിന് കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,350 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5,255 രൂപയാണ്. വെള്ളിയുടെ വില ഇന്നലെ കുത്തനെ കുറഞ്ഞിരുന്നു. ഒരു ഗ്രാമിന് ഇന്നലെ 3  രൂപ കുറഞ്ഞു. ഇന്ന് വില മാറ്റമില്ലാതെ തുടരുന്നു.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയാണ്

ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഓഗസ്റ്റ് 1 – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ
ഓഗസ്റ്റ് 2 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ
ഓഗസ്റ്റ് 3 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 5 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 6 – ഒരു പവന് സ്വർണത്തിന് 640 രൂപ കുറഞ്ഞു.  വിപണി വില 51,120 രൂപ
ഓഗസ്റ്റ് 7 – ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു.  വിപണി വില 50,800 രൂപ  .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe