വീണ്ടും അഭയാർഥി ക്യാമ്പിനുനേർക്ക് ഇസ്രായേൽ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു

news image
Oct 23, 2023, 4:48 am GMT+0000 payyolionline.in

ഗസ്സ സിറ്റി: വീണ്ടും അഭയാർഥി ക്യാമ്പിനുനേർക്ക് ഇസ്രായേൽ ആക്രമണം. ജബലിയ ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഫലസ്തീൻ അഭയാർഥികൾക്കായുള്ള യുനൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി നടത്തുന്ന മൂന്ന് സ്കൂളുകളും ജനസാന്ദ്രതയുള്ള ജബലിയ ക്യാമ്പിലാണ്. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും രൂക്ഷമായ ക്ഷാമമാണ് അനുഭവിക്കുന്നതെന്ന് വടക്കൻ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി ഡയറക്ടർ പറഞ്ഞു.

നേരത്തെയും ഈ ക്യാമ്പിനുനേർക്ക് ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഒക്ടോബർ 9ന് ക്യാമ്പിലെ മാർക്കറ്റിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇപ്പോഴും ലഭ്യമായിട്ടില്ലെന്നാണ് ആംനസ്റ്റി ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്നലെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിന് നേരെയും ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഇവിടെ രണ്ട് ഫലസ്തീൻ ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഹമാസ് അഭയാർഥി ക്യാമ്പ് കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ആക്രമണം നടത്തിയതെന്നുമാണ് ഇസ്രായേൽ ഭാഷ്യം.

ഗ​സ്സ​യി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ല​ക്ഷ്യ​മി​ട്ട് ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ 20 ആ​ശു​പ​​​ത്രി​ക​ൾ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ ല​ബ​നാ​നി​ലേ​ക്കും സി​റി​യ​യി​ലേ​ക്കും ആ​ക്ര​മ​ണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. ഇ​റാ​നി​ൽ​നി​ന്ന് ഹി​സ്ബു​ല്ല​ക്കും ഹ​മാ​സി​നും ആ​യു​ധ​മെ​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ല​ബ​നാ​നി​ലും സി​റി​യ​യി​ലും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. ക​ന​ത്ത ബോം​ബി​ങ്ങി​ൽ ദ​മ​സ്ക​സി​ലെ​യും അ​ല​പ്പോ​യി​ലെ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ റ​ൺ​വേ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചു. ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കാ​നെ​ന്ന സൂ​ച​ന ന​ൽ​കി ല​ബ​നാ​ൻ അ​തി​ർ​ത്തി​യി​ലെ കി​ർ​യാ​ത് ശ​മൂ​ന ന​ഗ​ര​ത്തി​ൽ​നി​ന്ന് 20,000ഓ​ളം പേ​രെ ഇ​സ്രാ​യേ​ൽ ഒ​ഴി​പ്പി​ച്ചു.

കി​ഴ​ക്ക​ൻ ഖാ​ൻ യൂ​നു​സി​ൽ ക​ട​ന്ന ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ ര​ണ്ട് ബു​ൾ​ഡോ​സ​റു​ക​ളും ഒ​രു ടാ​ങ്കും പി​ടി​ച്ചെ​ടു​ത്ത​താ​യി അ​ൽ ഖ​സ്സാം ബ്രി​ഗേ​ഡ് അ​റി​യി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe