വീട് വാഗ്‌ദാനം നൽകി പണം പിരിച്ച് വഞ്ചിച്ചു; വി ഡി സതീശൻ, സണ്ണി ജോസഫ് , കെ സുധാകരൻ എന്നിവർക്കെതിരെ പരാതി നൽകി വയനാട്ടിലെ ദുരന്തബാധിതർ

news image
Apr 7, 2026, 9:55 am GMT+0000 payyolionline.in

ഭവന പദ്ധതിക്കായി കോൺഗ്രസ് നടത്തിയ പണ പിരിവിനെതിരെ ദുരന്തബാധിതരുടെ പരാതി. വീട് വാഗ്‌ദാനം നൽകി പൊതു ജനങ്ങളിൽ നിന്ന് പണം പിരിച്ച് വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് മേപ്പാടി പൊലീസിൽ പരാതി നൽകിയത്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, KPCC പ്രസിഡണ്ട് സണ്ണി ജോസഫ് , K സുധാകരൻ എന്നിവർക്കെതിരെ പരാതി നൽകിയത്. വീട് വാഗ്ദാനം നൽകി ആപ്പ് വഴി പണം പിരിച്ചെങ്കിലും വഞ്ചിച്ചുവെന്ന് ദുരന്തബാധിതർ പറഞ്ഞു. അതേസമയം വയനാട് വീട് നിർമ്മാണം കോൺഗ്രസ് ഒരു വീടിന് മാത്രമാണ് പെർമിഷൻ വാങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തബാധിതരെ പറ്റിക്കുകയാണ് കോൺ​ഗ്രസ് നയത്തെ മുഖ്യമന്ത്രി ശക്തമായി തന്നെ വിമർശിക്കുന്നുണ്ട്.
യഥാർത്ഥ പുനരധിവാസ പദ്ധതിയല്ല ഇതെന്നും ദുരന്തബാധിതരെ വീണ്ടും കോൺ​ഗ്രസ് വഞ്ചിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വിഷമം ഉള്ള കാര്യങ്ങൾ ചോദിക്കുമ്പോൾ കോൺഗ്രസ് നേതാക്കൾക്ക് ദേഷ്യം വരുമെന്നും മുഖ്യമന്ത്രിയുടെ വാക്കുകൾ. 5.38 കോടി രൂപയോളം പിരിച്ചെടുത്തതിൽ സുതാര്യതയില്ലെന്നും, ഈ ഫണ്ട് ആപ്പ് നിർമ്മാണത്തിനും ഭൂമി വാങ്ങുന്നതിനും ഉപയോഗിച്ചതായും ആരോപണങ്ങളുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe