വീട്ടുജോലി ഇനി വെറും പണിയല്ല, ‘കോർപ്ലേ’ ആണ്! വാലന്റൈൻസ് വാരത്തിൽ പുരുഷന്മാർക്കായി സ്റ്റോർ ഒരുക്കി ഫ്ലിപ്കാർട്ട്

news image
Feb 7, 2026, 3:35 pm GMT+0000 payyolionline.in

വാലന്റൈൻസ് വാരത്തിൽ പ്രണയത്തെക്കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാൻ ഒരുങ്ങുകയാണ് പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട്. വീട്ടുജോലികൾ പങ്കിടുന്നത് പങ്കാളിയോടുള്ള കരുതലായി കാണണമെന്ന സന്ദേശവുമായി ‘കോർപ്ലേ സ്റ്റോർ’ എന്ന പേരിൽ ആപ്പിനുള്ളിൽ തന്നെ ഒരു പ്രത്യേക വിഭാഗത്തിന് കമ്പനി തുടക്കം കുറിച്ചു. വീട്ടുജോലികൾ ഒരു വ്യക്തിയുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും അത് പ്രണയബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുമെന്നും ഓർമ്മിപ്പിക്കുന്നതാണ് ഈ വ്യത്യസ്തമായ പദ്ധതിയെന്ന് ഫ്ലിപ്കാർട്ട് വ്യക്തമാക്കുന്നു.

വീട്ടുജോലികളിലെ അസമത്വം പ്രണയബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ക്യാമ്പയിൻ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ പുരുഷന്മാരിൽ 26 ശതമാനം മാത്രമാണ് വീട്ടുജോലികളിൽ സജീവമായി ഇടപെടുന്നതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

വീട്ടുജോലികൾ മുഴുവൻ സ്ത്രീകൾ മാത്രം ചെയ്യേണ്ടി വരുമ്പോൾ, പങ്കാളിയെ ഒരു തുല്യ പദവിയുള്ള വ്യക്തിയായി കാണുന്നതിന് പകരം തങ്ങളെ ആശ്രയിച്ചു കഴിയുന്ന ഒരാളായി സ്ത്രീകൾ കാണാൻ തുടങ്ങുമെന്നും ഇത് വൈകാരിക ബന്ധങ്ങളെയും ഇന്റിമസിയെയും ബാധിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് വീട്ടുജോലികൾ ഒരു റൊമാന്റിക് ആക്ട് ആയി അവതരിപ്പിക്കാൻ ഫ്ലിപ്കാർട്ട് തീരുമാനിച്ചത്.

പ്രത്യേകിച്ച് പുരുഷന്മാരെ ലക്ഷ്യമിട്ടാണ് കോർപ്ലേ സ്റ്റോർ ഡിസൈൻ ചെയ്തിരിക്കുന്നത്. മോപ്പുകൾ, വാഷിംഗ് മെഷീനുകൾ, ഡിഷ് വാഷിംഗ് ജെല്ലുകൾ, പെറ്റ് കെയർ ഉൽപ്പന്നങ്ങൾ, ഗാർഡനിംഗ് ടൂളുകൾ തുടങ്ങിയവ ഈ സ്റ്റോറിൽ ലഭ്യമാണ്. വീട്ടുജോലികൾ കേവലം ദിനചര്യകളായല്ല, മറിച്ച് ഉത്തരവാദിത്തങ്ങൾ പങ്കിടുന്നതിലൂടെ പ്രകടിപ്പിക്കേണ്ട സ്നേഹപ്രകടനങ്ങളായാണ് ഇവിടെ പുനർനിർവചിക്കുന്നത്. ‘ടാലന്റഡ്’ (എന്ന ക്രിയേറ്റീവ് ഏജൻസിയുടെ ആശയത്തിൽ തൻവി ഗാന്ധിയാണ് ഈ ക്യാമ്പയിൻ ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe