‘വീട്ടിലുള്ള സാധനങ്ങള്‍ തിരിച്ചു കിട്ടണം, കേസുമായി ജയം രവി, നടനും ഭാര്യയും ഡിവോഴ്‍സിനെ ചൊല്ലി കലഹം

news image
Sep 25, 2024, 2:24 pm GMT+0000 payyolionline.in

ചെന്നൈ: ജയം രവി ഭാര്യ ആര്‍തിയുമായി വിവാഹ മോചനം നേടിയെന്ന റിപ്പോര്‍ട്ട് ചര്‍ച്ചയായിരുന്നു. നടൻ ജയം രവിയാണ് ആര്‍തിയുമായി വിവാഹ മോചനം നേടിയെന്ന് വെളിപ്പെടുത്തിയത്. ബംഗ്ലൂരുവില്‍ നിന്നുള്ള ഒരു ഗായികയുമായി താരത്തിന് ബന്ധം ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജയം രവി ഭാര്യ ആര്‍തിക്കെതിരെ കേസ് നല്‍കി എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ചെന്നൈയിലെ ഇസിആര്‍ റോഡിലെ വസതിയിലായാരുന്നു താരവും ആരതിയും താമസിച്ചിരുന്നത്. ജയം രവി ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് മാറിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വീട്ടിലുള്ള സാധനങ്ങള്‍ തിരിച്ച് എടുക്കാൻ തനിക്ക് പൊലീസ് സഹായം ആവശ്യമാണ് എന്ന് താരം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിലവില്‍ പൊലീസ് കേസ് അന്വേഷിക്കുകയുമാണെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

അറിവോ സമ്മതമോ ഇല്ലാതെ ഞങ്ങളുടെ വിവാഹ മോചനം വെളിപ്പെടുത്തിയത് ഞെട്ടിച്ചുവെന്നാണ് ആര്‍തി തന്റെ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. സുപ്രധാനമായ ഒരു തീരുമാനം പരസ്‍പരം തങ്ങള്‍ അര്‍ഹിക്കുന്ന ബഹുമാനത്തോടെയും സ്വകാര്യതയോടെയും ആണ് എന്തായാലും കൈകാര്യം ചെയ്യേണ്ടിയിരുന്നത്. തുറന്ന ഒരു ചര്‍ച്ച നടത്താൻ താൻ കുറച്ചായി ശ്രമിച്ചിരുന്നു. രവി ആ അവസരം തന്നില്ല. എങ്കിലും കുടുംബപരമായുള്ള പ്രതിബദ്ധതയെ മാനിക്കണമെന്നുണ്ട്. പക്ഷേ ജയം രവിയുടെ പ്രഖ്യാപനം മക്കളെയും ഞെട്ടിച്ചു. വിവാഹ മോചന തീരുമാനം ഏകപക്ഷീയമാണ്. അത് ഒരിക്കലും കുടുംബത്തിന് ഗുണകരമാകില്ലെന്നും പറയുന്നു ആര്‍തി.

ജയം രവിയുടെ തീരുമാനം ശരിക്കും തന്നെ വേദനിപ്പിച്ചെങ്കിലും മൗനം അവലംബിക്കാനാണ് ഞാൻ ശ്രമിച്ചത്. പക്ഷേ സമൂഹം അന്യായമായി കുറ്റപ്പെടുത്തുന്നു. സമൂഹ വിചാരണ നടത്തുമ്പോള്‍ അത് മക്കളെ ബാധിക്കുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയില്ല. ആത്മാഭിമാനത്തോടെ മുന്നോട്ട് പോകാൻ എന്റെ മക്കളെ സഹായിക്കുന്നതില്‍ ആണ് പ്രഥമ പരിഗണനയെന്നും പറഞ്ഞിരുന്നു ആര്‍തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe