നാദാപുരം: വളയം മാരാം കണ്ടിയില്‍ വീടിന്റെ സണ്‍ ഷെയ്ഡ് നിര്‍മ്മാണത്തിനിടയില്‍ അപകടം. രണ്ട് യുവാക്കള്‍ മരിച്ചു.രണ്ടുപേര്‍ക്ക് പരിക്കേറ്റു.
മാരാംകണ്ടി സ്വദേശികളായ വിഷ്ണു (30), ആലിച്ചേരി കണ്ടി നവജിത്ത് (32) കൊമ്മോട്ട് പൊയില്‍ എന്നിവരാണ് മരിച്ചത്. കുറുവന്തേരിയിലെ മാവിലേന്റ് രജില്‍, മരാംങ്കണ്ടിയിലെ ചാലില്‍ ലിഗേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാവിലെ പത്തരയോടെയായിരുന്നു അപകടം.