വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുട്ടികളുടെ മുന്നിൽ കുത്തിക്കൊന്നു

news image
Nov 20, 2024, 7:31 am GMT+0000 payyolionline.in

ചെന്നൈ: വിവാഹാഭ്യർത്ഥന നിരസിച്ചതിനു അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു. ക്ലാസിൽ കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ്‌ കൊലപാതകം. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ്‌ മരിച്ചത്. സംഭവത്തില്‍ പ്രതിയായ എം മദൻ (30) അറസ്റ്റിലായി. ഇയാളുടെ വിവാഹഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

 

കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രമണിയെ ആശുപത്രിയിൽ എത്തിക്കും മുൻപേ മരണം സംഭവിച്ചു. 4 മാസം മുമ്പാണ് രമണി സ്കൂളിൽ ചേർന്നത്. ഇന്നലെ ഗ്രാമത്തിലെ മുതിർന്നവർ മദനെ ഉപദേശിച്ചിരുന്നു. ഇതിന് ശേഷമാണ് ഇയാൾ കൊലപാതകം നടത്തിയത്. അതേസമയം, പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe