വിവരാവകാശ ദിനം: കൊച്ചിയില്‍ 13 ന് ദേശീയ സെമിനാര്‍

news image
Oct 11, 2023, 10:01 am GMT+0000 payyolionline.in

കൊച്ചി: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വസന്തം എന്ന് വിശേഷിക്കപ്പെടുന്ന വിവരാവകാശ നിയമത്തിന്റെ പത്തൊമ്പതാം വാര്‍ഷികത്തില്‍ കൊച്ചിയില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. വിവരാവകാശ നിയമം എന്ത് എന്തിന് എങ്ങനെ എന്നതാണ് പ്രമേയം.

ഒക്ടോബര്‍ 13 ന് ഉച്ചക്ക് രണ്ടിന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ ആരംഭിക്കും. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.അബ്ദുല്‍ ഹക്കിം ഉദ്ഘാടനം ചെയ്ത് വിഷയം അവതരിപ്പിക്കും. ആര്‍.ടി. ഐ. കേരള ഫെഡറേഷന്‍, കേരള മീഡിയ അക്കാദമി, ചാവറ കള്‍ച്ചറല്‍ സെന്റര്‍, ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ്, സെക്രഡ് ഹാര്‍ട്ട് കോളജ് എന്നിവയാണ് സംഘാടകര്‍.

ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ എറണാകുളം ജില്ലാ പ്രസിഡന്റ് ഡി. ബി. ബിനു അധ്യക്ഷനാകുമെന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി. എം.ഐ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe