തിരുവനന്തപുരം: വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ് റോഡ് യാഥാർഥ്യത്തിലേക്ക്. റിംഗ് റോഡിനുള്ള പാരിസ്ഥിതിക അനുമതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകാരം നൽകി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോട് അനുബന്ധിച്ച പ്രധാന പദ്ധതിക്ക് മുന്നിൽ ഇതോടെ തടസങ്ങൾ എല്ലാം നീങ്ങുകയാണ്. 62.70 കിലോമീറ്ററിലാണ് റിംഗ് റോഡ് വരുന്നത്. 8,398.46 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. ഏറ്റെടുക്കുന്ന 314.05 ഹെക്ടറിൽ 94 ശതമാനവും സ്വകാര്യ ഭൂമിയാണ്. നദികളും തണ്ണീർതടങ്ങളും നികത്തുകയോ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തുകയോ ചെയ്യാതെ വേണം നിർമ്മാണ പ്രവർത്തനം എന്ന കർശന വ്യവസ്ഥയുണ്ട്. റോഡ് നിർമ്മിക്കുന്നതിനായി 21,000 മരങ്ങൾ മുറിക്കും, 2.10 ലക്ഷം മരങ്ങൾ പകരം വച്ച് പിടിപിടിപ്പിക്കണം.
വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് യാഥാർഥ്യത്തിലേക്ക്, പാരിസ്ഥിതിക അനുമതി ലഭിച്ചു
Sep 30, 2026, 2:50 pm GMT+0000
payyolionline.in
