വിനായകനെ പിന്തുണക്കുന്നത് സാംസ്കാരിക മന്ത്രിക്ക് ചേർന്നതല്ലെന്ന് രമേശ് ചെന്നിത്തല

news image
Oct 27, 2023, 7:43 am GMT+0000 payyolionline.in

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലെ സംഭവത്തിൽ വിനായകന്‍റേത് കലാപ്രവർത്തനമായി കണ്ടാൽ മതിയെന്ന് മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സജി ചെറിയാന്‍റെ പ്രസ്താവന പ്രതിഷേധാർഹമെന്ന് ചെന്നിത്തല പ്രതികരിച്ചു. ഇടത് സഹയാത്രികനായത് കൊണ്ടാണ് വിനായകനെ മന്ത്രി പിന്തുണക്കുന്നത്. സാംസ്കാരിക മന്ത്രിക്ക് ചേർന്നതല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് സ്റ്റേഷനിലെ സംഭവത്തിൽ വിനായകന്‍റേത് കലാപ്രവർത്തനമായി കണ്ടാൽ മതിയെന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇന്നലെ മന്ത്രി സജി ചെറിയാൻ പറഞ്ഞത്. കലാകാരന്മാർ ഇടക്ക് കലാപ്രവർത്തനം നടത്താറുള്ളത് പോലെ വിനായകന്‍റേത് പൊലീസ് സ്റ്റേഷനിലായിപ്പോയി എന്നേ ഉള്ളൂ. അക്കാര്യത്തിൽ പ്രത്യേകം അഭിപ്രായം പറയേണ്ടതായി ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ദ്യ​പി​ച്ചെ​ത്തി അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യ​തി​നാണ് ന​ട​ൻ വി​നാ​യ​ക​നെ എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. ക​തൃ​ക്ക​ട​വി​ലു​ള്ള ഫ്ലാ​റ്റി​ൽ​ നി​ന്ന്​ വി​നാ​യ​ക​ൻ നോ​ർ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ക്കു​ക​യും ഭാ​ര്യ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തെ കു​റി​ച്ച് പ​രാ​തി​പ്പെ​ടു​ക​യും ചെ​യ്തു.

പൊ​ലീ​സി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ വ​നി​ത പൊ​ലീ​സ്​ അ​ട​​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. ഫ്ലാ​റ്റ് വാ​ങ്ങി​യ​തി​ലെ വാസാ​മ്പ​ത്തി​ക ത​ർ​ക്ക​ങ്ങ​ളാ​ണ് ഇ​രു​വ​രും ത​മ്മി​ലുള്ള പ്ര​ശ്ന​ത്തി​ന് വ​ഴി​വെ​ച്ച​തെ​ന്ന് മ​ന​സ്സി​ലാ​ക്കി. പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ മ​ഫ്തി​യി​ലാ​ണ്​ വി​നാ​യ​ക​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​തി​നി​ടെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​നാ​യ​ക​ൻ
അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. തു​ട​ർ​ന്ന് പൊ​ലീ​സു​കാ​ർ തി​രി​ച്ച്​ സ്റ്റേ​ഷ​നി​ലെ​ത്തി.

വൈ​കീ​ട്ട്​ വി​നാ​യ​ക​ൻ വീ​ണ്ടും പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച് പ​രാ​തി ആ​വ​ർ​ത്തി​ച്ചു. ഏ​ഴ് മ​ണി​യോ​ടെ സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി​യ വി​നാ​യ​ക​ൻ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യാ​യി​രു​ന്നു. മ​ഫ്തി​യി​ലെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​യാ​രാ​ണെ​ന്ന് അ​റി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു. ഇ​തി​നി​ടെ സ്റ്റേ​ഷ​നി​ൽ​വെ​ച്ച് പു​ക​വ​ലി​ച്ച വി​നാ​യ​ക​ന് പി​ഴ​യീ​ടാ​ക്കു​ക​യും ചെ​യ്തു. ശാ​ന്ത​നാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബ​ഹ​ളം തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​യുന്നു. എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് എ​ത്തി​ച്ച​തു​ക​ണ്ട്​ ആ​ളു​ക​ൾ കൂ​ടി​യ​തോ​ടെ ആ​ശു​പ​ത്രി​യി​ലും ഇ​യാ​ൾ ബ​ഹ​ളം​വെ​ച്ചു. ല​ഹ​രി​ക്ക​ടി​പ്പെ​ട്ട് പൊ​തു​സ്ഥ​ല​ത്ത് നി​യ​ന്ത്ര​ണ​മി​ല്ലാ​തെ പെ​രു​മാ​റി​യ​തി​നാ​ണ് കേ​സെ​ടു​ത്ത​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe