ഈരാറ്റുപേട്ട: ചാനൽ ചർച്ചക്കിടെ നടത്തിയ വിദ്വേഷ പ്രസ്താവനയിൽ പരാതിയും കേസുമായതോടെ മുൻകൂർ ജാമ്യം തേടി ബി.ജെ.പി നേതാവ് പി.സി. ജോർജ്. മുൻകൂർ ജാമ്യ ഹരജി സമർപ്പിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസ്താവനയിൽ മാപ്പ് പറഞ്ഞതാണെന്നും ഷോൺ ജോർജ് പ്രതികരിച്ചു.
ജനുവരി ആറിന് ‘ജനം ടിവി’യില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. ‘മുസ്ലിംകൾ എല്ലാവരും പാകിസ്താനിലേക്ക് പോകട്ടെ, ഞങ്ങൾ ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ. മുസ്ലിംകൾ എല്ലാവരും വർഗീയവാദികൾ, ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിംകൾ കൊലപ്പെടുത്തിയിട്ടുണ്ട്, വർഗീയവാദിയല്ലാത്ത ഒരു മുസ്ലിമും ഇന്ത്യയിലില്ല. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീൽ, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട്ട് ബി.ജെ.പിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റുപേട്ടയിൽ മുസ്ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചത്’ -എന്നെല്ലാമാണ് പി.സി. ജോർജ് പറഞ്ഞത്.
തുടർന്ന് വിവിധ സംഘടനകൾ പരാതി നൽകിയിരുന്നു. ഇതോടെ പി.സി ജോർജ് മാപ്പ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകളടക്കം ചേർത്താണ് കേസെടുത്തിരിക്കുന്നത്.