പാലക്കാട്: പാലക്കാട് ആലത്തൂർ സബ് രജിസ്റ്റാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കണക്കിൽ പെടാത്ത 9,400 രൂപ പരിശോധനയിൽ പിടിച്ചെടുത്തു. ആധാരം ചെയ്യാൻ ഉദ്യോഗസ്ഥർ കമ്മീഷൻ വാങ്ങുന്നുവെന്ന വിവരത്തെ തുടർന്നാണ് വിജിലൻസ് സംഘം സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. സബ് രജിസ്ട്രാർ ബിജുവിന്റെ കൈവശം 3,200 രൂപയും ഹെഡ് ക്ലർക്ക് സുനിൽകുമാറിന്റെ കൈവശം 3,100 രൂപയും ഓഫീസ് അസിസ്റ്റൻ് ബാബുവിന്റെ കൈവശം 3,100 രൂപയുമാണ് കണ്ടെത്തിയത്. ഓഫീസിലെ റെക്കോഡ് റൂമിലാണ് പണം ഒളിപ്പിച്ചിരുന്നത്. ഈ പണം എടുത്ത് പോകാൻ ശ്രമിക്കുന്നതിനിടെയാണ് വിജിലൻസ് സംഘം ഓഫീസിൽ എത്തിയത്. ഇവർക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്ന് വിജിലൻസ് അറിയിച്ചു.
വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽ പെടാത്ത 9,400 രൂപ കണ്ടെത്തി, പാലക്കാട് സബ് രജിസ്ട്രാർ അടക്കം കുടുങ്ങി
Feb 8, 2024, 2:45 pm GMT+0000
payyolionline.in
ഇരിങ്ങൽ കോട്ടക്കലിൽ എസ്.വൈ.എസ് ഹിസ്റ്ററി കോൺഫ്രൻസ് ശനിയാഴ്ച ആരംഭിക്കും- വീഡിയ ..
പി.വി. അൻവറിന്റെ പാർക്ക്: കൃത്യമായ പരിശോധനക്ക് ശേഷം ലൈസന്‍സ് നല്കിയാല് പോര ..