വാഹനാപകടത്തിൽ നടി അരുന്ധതിക്ക് ഗുരുതര പരിക്ക്; സഹായം അഭ്യർഥിച്ച് ​ഗോപിക അനിൽ

news image
Mar 17, 2024, 5:34 am GMT+0000 payyolionline.in

നടി അരുന്ധതി നായർക്ക് ബൈക്ക് അപകടത്തിൽ ​ഗുരുതര പരിക്ക്. സ്കൂട്ടറിൽ പോകവെ കോവളം ഭാ​ഗത്ത് വച്ചായിരുന്നു അപകടനം നടന്നത്. ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അരുന്ധതിയുടെ നില ​ഗുരുതരമാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ് നടി ഇപ്പോൾ ഉള്ളത്. അരുന്ധതിയുടെ ആരോ​ഗ്യനില പറഞ്ഞ് സഹായ അഭ്യർത്ഥനയുമായി നടി ​ഗോപിക നായർ രം​ഗത്ത് എത്തിയിട്ടുണ്ട്. “എന്റെ കൂട്ടുകാരി അരുന്ധതി ഒരപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. അതീവ ഗുരുതരാവസ്ഥയിലാണ്. അവൾ വെൻ്റിലേറ്ററിൽ ജീവനുവേണ്ട് പോരാടുകയാണ്. ദിവസം കഴിയുന്തോറും ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലപം അപ്പുറം ആകുന്നുണ്ട്. ഞങ്ങളെ കൊണ്ട് സാധിക്കുന്ന സഹായങ്ങൾ ചെയ്യുന്നുണ്ട്. പക്ഷേ അത് നിലവിലെ ചെലവുകൾ നിറവേറ്റാൻ പ്രാപ്തമായതല്ല. അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന വിധത്തിൽ സംഭാവന നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. അത് അവളുടെ കുടുംബത്തിന് വളരെയേറെ സഹായകരമാകും”, എന്നാണ് ​ഗോപിക കുറിച്ചത്. അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്.

തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധനേടിയ നടിയാണ് അരുന്ധതി നായർ. തമിഴിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. വിജയ് ആന്റണിയുടെ സൈത്താൻ എന്ന ചിത്രത്തിലെ പ്രകടനം ആണ് അരുന്ധതിയ്ക്ക് വഴിത്തിരിവായത്. 2018ൽ ഒറ്റയ്ക്കൊരു കാമുകൻ എന്ന ഷൈൻ ടോം ചാക്കോ സിനിമയിലൂടെ മലയാളത്തിലും അരുന്ധതി വരവറിയിച്ചു. അരുന്ധതിയുടെ സഹോദരി ആരതിയും സിനിമയിൽ സജീവമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe