വായുമലിനീകരണം; ഡൽഹിയിൽ ശീതകാല അവധി നേരത്തെ: 18 വരെ സ്‌കൂളുകൾ അടച്ചിടും

news image
Nov 8, 2023, 1:40 pm GMT+0000 payyolionline.in

ന്യൂഡൽഹി:  വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ ശൈത്യകാല അവധി നേരത്തെയാക്കി. 18 വരെയാണ് അവധി. ഡിസംബർ ജനുവരി മാസങ്ങളിൽ നൽകിയിരുന്ന ശീതകാല അവധി  വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് നേരത്തെയാക്കിയത്. ഈ മാസം 10 വരെ സ്കൂളുകൾക്ക് മുമ്പ് അവധി പ്രഖ്യാപിച്ചിരുന്നു. ഇതാണ് നീട്ടിയത്.

എല്ലാ സ്‌കൂളുകൾക്കും നവംബർ 18 വരെ അവധിയായിരിക്കുമെന്നും കുട്ടികളും അധ്യാപകരും വീട്ടിൽ തന്നെ തുടരണമെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ഡൽഹിയിലെ വായു മലിനീകരണ തോത്  ഗുരുതരമായി തുടരുകയാണ്. സർക്കാർ പല നിയന്ത്രണങ്ങളും മലിനീകരണത്തോത് കുറയ്ക്കാനായി പുറപ്പെടുവിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe