ജനപ്രിയ സോഷ്യൽ മെസേജിങ് ആപ്പായ വാട്സ്ആപ്പ് അതിൻ്റെ വൺ-വേ ബ്രോഡ്കാസ്റ്റിങ് ടൂളായ ചാനൽസിൽ ഒന്നിലധികം പുതിയ ഫീച്ചറുകൾ പരീക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ ചാനലിൽ പുതിയൊരു ഫീച്ചർ കൊണ്ടുവന്നിരിക്കുകയാണ് മെറ്റ.
വാട്സ്ആപ്പ് ചാനലിന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. നിലവിൽ ചാനൽ തുടങ്ങിയതാരാണോ അയാൾക്ക് മാത്രമായിരുന്നു അതിന്റെ ഉടമസ്ഥാവകാശം. എന്തൊക്കെ അറിയിക്കണം, പങ്കുവെക്കണം എന്നതടക്കമുള്ള കാര്യങ്ങൾ അയാളിൽ നിക്ഷിപ്തമായിരുന്നു.
നിലവിൽ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പിൽ പരീക്ഷിക്കുന്നുണ്ട്. പുതിയ അപ്ഡേറ്റുകൾ വാട്ട്സ്ആപ്പിൻ്റെ ബീറ്റ പതിപ്പിൽ ലഭ്യമാണ്, ആപ്പിൻ്റെ സ്റ്റേബിൾ പതിപ്പ് ഉപയോഗിക്കുന്നവർക്കായി ഉടൻ തന്നെ ഫീച്ചറുകൾ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.