വാട്‌സ്ആപ്പിൽ ഇനി കളി മാറും; ഇൻസ്റ്റാഗ്രാമിനെ വെല്ലുന്ന ആ ഫീച്ചർ ഇതാ നിങ്ങളുടെ ഫോണിലേക്കും!

news image
Feb 7, 2026, 3:26 pm GMT+0000 payyolionline.in

വാട്‌സ്ആപ്പിൽ ഒരു സ്റ്റാറ്റസ് ഇടുമ്പോൾ ‘ഇത് നാട്ടുകാരെയൊക്കെ കാണിക്കണോ?’ എന്ന് നമ്മൾ പലപ്പോഴും ആലോചിക്കാറുണ്ട്. അടുത്ത സുഹൃത്തുക്കൾ മാത്രം കാണേണ്ട കാര്യങ്ങൾക്കായി ഓരോ തവണയും സെറ്റിങ്‌സിൽ പോയി പ്രൈവസി മാറ്റുക എന്നത് വലിയൊരു തലവേദനയാണ്. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല! ഇൻസ്റ്റാഗ്രാമിലെ സൂപ്പർ ഹിറ്റ് ഫീച്ചറായ ‘ക്ലോസ് ഫ്രണ്ട്‌സ്’ വാട്‌സ്ആപ്പിലേക്കും എത്തുകയാണ്. പ്രിയപ്പെട്ടവർക്കായി മാത്രം ഒരു പ്രത്യേക ലിസ്റ്റ് ഉണ്ടാക്കി അവർക്ക് മാത്രമായി സ്റ്റാറ്റസുകൾ ഷെയർ ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കും.

വാട്‌സ്ആപ്പ് ഫീച്ചറുകളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന ‘വാബീറ്റ ഇൻഫോ’ (WABetaInfo) ആണ് ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. ആൻഡ്രോയിഡ് ബീറ്റാ വേർഷനിൽ ഈ ഫീച്ചറിന്റെ പരീക്ഷണങ്ങൾ നടന്നു വരികയാണ്. ഇൻസ്റ്റാഗ്രാമിൽ നമ്മൾ കാണാറുള്ളത് പോലെ, ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവർ പങ്കുവെക്കുന്ന സ്റ്റാറ്റസുകൾക്ക് ചുറ്റും പ്രത്യേക നിറത്തിലുള്ള ഒരു ‘റിങ്’ (Ring Indicator) ഉണ്ടാകും.

നിങ്ങളുടെ പ്രൈവസി സെറ്റിങ്‌സിലൂടെയോ അല്ലെങ്കിൽ സ്റ്റാറ്റസ് ഇടുന്ന സ്ക്രീനിൽ നിന്നോ നേരിട്ടോ ഈ ലിസ്റ്റ് മാനേജ് ചെയ്യാം. ലിസ്റ്റിൽ ആരെ ചേർക്കണമെന്നും ഒഴിവാക്കണമെന്നും ഏതു നിമിഷവും നിങ്ങൾക്ക് തീരുമാനിക്കാം. നിലവിൽ വികസന ഘട്ടത്തിലുള്ള ഈ ഫീച്ചർ ഉടൻ തന്നെ എല്ലാവരിലേക്കും എത്തും. ഇതോടെ വാട്‌സ്ആപ്പ് സ്റ്റാറ്റസുകൾ കൂടുതൽ വ്യക്തിപരവും സ്വകാര്യവുമാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe