വയനാടിന് പ്രത്യേക സഹായം പരിഗണനയിലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

news image
Oct 18, 2024, 7:27 am GMT+0000 payyolionline.in

കൽപ്പറ്റ : ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വയനാടിന് പ്രത്യേക സഹായം നൽകുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ രണ്ട് വ‍ർഷങ്ങളിലായി 700 കോടിയിലധികം രൂപ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് നൽകിയിട്ടുണ്ട്. എന്നാൽ ഈ തുക സംസ്ഥാനത്തിന് മുഴുവനായി നൽകിയതാണെന്നും ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വയനാടിന് പ്രത്യേക സഹായം വേണമെന്നും കേരളം ആവർത്തിച്ചു.നേരത്തെ കിട്ടിയ തുക എവിടെയൊക്കെ, എന്ത് ആവശ്യങ്ങൾക്ക് വിനിയോഗിച്ചെന്ന് അറിയിക്കണമെന്ന്  കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ബാങ്ക് ലോണുകളുടെ കാര്യത്തിൽ സർക്കുലർ ഇറക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് അടുത്ത വെളളിയാഴ്ച  പരിഗണിക്കാനായി മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe