വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതം: ഭൂപേന്ദ്ര യാദവ്

news image
Feb 22, 2024, 7:05 am GMT+0000 payyolionline.in

വയനാട്: വയനാട്ടിൽ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതമാണെന്ന് കേന്ദ്ര വനം പരിസ്ഥി മന്ത്രി ഭൂപേന്ദ്ര യാദവ്. വയനാട്ടിൽ മനുഷ്യമൃഗ സംഘര്‍ഷം അതിരൂക്ഷമാണെന്ന് മനസിലാക്കുന്നു. മനുഷ്യൻ ആയാലും മൃഗമായാലും ജീവന് വലിയ പരിരക്ഷ നൽകേണ്ടതുണ്ട്. മനുഷ്യ മൃഗ സംഘർഷം പഠിക്കാനും സംസ്ഥാന തല സഹകരണം ഉറപ്പാക്കാനും കോയമ്പത്തൂരിലെ സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിന് ചുമതല നൽകും.

 

അപകടകാരികളായ വന്യമൃഗങ്ങളെ കുറിച്ചു കൃത്യമായ മുന്നറിപ്പ് നൽകാൻ സംവിധാനം വേണം. കേരള – കർണാടക – തമിഴ്നാട് സംസ്ഥാനങ്ങൾ ഒരുമിച്ച് ആനത്താരകൾ അടയാളപ്പെടുത്തും. ക്ഷുദ്ര ജീവികൾക്കും മനുഷ്യന്റെ ജീവനും സ്വത്തിനും അപായം ഉണ്ടാക്കുന്ന ജീവികളെ നേരിടാൻ സംസ്ഥാനത്തിനു അധികാരം ഉണ്ട്. ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന് ആവശ്യമായ നടപടി സ്വീകരിക്കാം. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നൽകുന്ന സഹായധനം സംസ്ഥാന സര്‍ക്കാരിന് വേണമെങ്കിൽ കൂട്ടാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe