തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കേസിൽ കുടുംബം ആവശ്യപ്പെടുന്ന അഭിഭാഷകനെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കി നിയമിക്കണമെന്ന് ആവശ്യം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്ന് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകുമെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പമാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുബം മുഖ്യമന്ത്രിയെ കണ്ടത്.
വണ്ടിപ്പെരിയാർ കേസ്; കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു
Jan 3, 2024, 8:09 am GMT+0000
payyolionline.in
പ്രത്യേകപരിഗണന വേണ്ട കുട്ടികൾക്ക് 21വയസിന് ശേഷവും സംരക്ഷണം വേണം, ഹര്‍ജിയില്‍ ..
കൈക്കൂലി, കള്ളപ്പണം, വ്യാജരേഖ: സൗദി അറേബ്യയില്‍ പ്രവാസികള്‍ ഉൾപ്പെടെ 141 പേർ ..