മനാമ: കോഴിക്കോട് വടകര തിരുവള്ളൂർ ചാനിയം കടവ് കൊടവത്ത് മണ്ണിൽ സത്യൻ (51) ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു. കഴിഞ്ഞ ദിവസം റാസ് റുമാനിലെ താമസ സ്ഥലത്ത് ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണം.
ഭാര്യയും മക്കളായ നിവേദ് സത്യൻ, നിഹാൽ സത്യൻ എന്നിവരും നാട്ടിലാണ്. കെഎംസിസിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു.