വടകര- വില്ല്യാപ്പള്ളി- ചേലക്കാട് റോഡ് വികസനം; അതിർത്തികൾ അടയാളപ്പെടുത്താൻ തീരുമാനം

news image
Sep 7, 2024, 4:20 am GMT+0000 payyolionline.in

വ​ട​ക​ര: വ​ട​ക​ര -വി​ല്ല്യാ​പ്പ​ള്ളി – ചേ​ല​ക്കാ​ട് റോ​ഡി​ൽ പൊ​തു​മ​രാ​മ​ത്ത് ഭൂ​മി​യു​ടെ അ​തി​രു​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ്ര​വൃ​ത്തി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി എം.​എ​ൽ.​എ വ​ട​ക​ര അ​തി​ഥി മ​ന്ദി​ര​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

റോ​ഡി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ പൊ​തു​മ​രാ​മ​ത്തി​ന്റെ ഭൂ​മി​യു​ടെ അ​തി​രു​ക​ൾ മാ​ർ​ക്ക് ചെ​യ്യേ​ണ്ട കാ​ര്യം പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ചി​രു​ന്നു. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ൽ ക​യ​റ്റ​മു​ള്ള​താ​യും പ​രാ​തി​യു​ണ്ട്. ഇ​ത്ത​രം ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ അ​തി​രു​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ്ര​വൃ​ത്തി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. റോ​ഡ് പ്ര​വൃ​ത്തി​യു​ടെ എ​സ്റ്റി​മേ​റ്റ് അം​ഗീ​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ എ​സ്.​പി.​വി ആ​യ കെ.​ആ​ർ.​എ​ഫ്.​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ക​യാ​ണ്.

ചി​ല ഭൂ​വു​ട​മ​ക​ൾ റോ​ഡ് വി​ക​സ​ന​ത്തി​നാ​യി ഭൂ​മി വി​ട്ടു ന​ൽ​കു​ന്ന​തി​നു​ള്ള സ​മ്മ​ത​പ​ത്രം ന​ൽ​കാ​ത്ത​താ​ണ് നി​ല​വി​ൽ നേ​രി​ടു​ന്ന പ്ര​യാ​സം. സ​മ്മ​ത​പ​ത്രം ന​ൽ​കാ​ൻ ബാ​ക്കി​യു​ള്ള ഭൂ​വു​ട​മ​ക​ളെ നേ​രി​ൽ ക​ണ്ട് കാ​ര്യ​ങ്ങ​ൾ വീ​ണ്ടും ബോ​ധി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ക​ല്ലേ​രി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. റോ​ഡി​ൽ യാ​ത്രാ​പ്ര​ശ്നം രൂ​ക്ഷ​മാ​ണ്. കു​ണ്ടും കു​ഴി​യും അ​ടി​യ​ന്ത​ര​മാ​യി അ​ട​ച്ച് റോ​ഡി​ലെ ഗ​താ​ഗ​ത​ത്തി​നു​ള്ള പ്ര​യാ​സം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി.

യോ​ഗ​ത്തി​ൽ ത​ഹ​സി​ൽ​ദാ​ർ വ​ർ​ഗീ​സ്, കെ.​ആ​ർ.​എ​ഫ്.​ബി അ​സി. എ​ൻ​ജി​നീ​യ​ർ റീ​ത്തു, വി​ല്ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​കെ. ബി​ജു, പു​റ​മേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി. ​ജ്യോ​തി​ല​ക്ഷ്മി, ആ​യ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ഷ​റ​ഫ്, റോ​ഡ് വി​ക​സ​ന ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe