വടകര: ലഹരി വിരുദ്ധ ദിനത്തിൽ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സും (ആർപിഎഫ്) എക്സൈസ് റേഞ്ച് സംഘവും ചേർന്നു നടത്തിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷനിൽ നിന്നു 4 കിലോഗ്രാം കഞ്ചാവ് പിടികൂടി. വൈകിട്ട് 5.45നു യശ്വന്ത്പുര എക്സ്പ്രസ് പോയതിന് പിന്നാലെയാണ് കഞ്ചാവ് കണ്ടെത്തിയത്.
കഞ്ചാവ് എക്സൈസ് സംഘത്തിന് കൈമാറിയ ശേഷം എൻഡിപിഎസ് കോടതിയിൽ ഹാജരാക്കും. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ഇൻസ്പെക്ടർ കേശവദാസ്, എസ്ഐ അജിത് അശോകൻ, എഎസ്ഐ കെ.സജു, പി.പി.വിനീഷ്, ഹെഡ് കോൺസ്റ്റബിൾമാരായ ഒ.കെ.അജീഷ്, അബ്ദുൽ സത്താർ, വി.പി.മകേഷ്, കെ.തമ്പി എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.