വടകരയിൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: എട്ടോളം പേർക്ക് പരിക്ക്

news image
Aug 1, 2026, 11:17 am GMT+0000 payyolionline.in

വടകര:  വടകരയ്ക്കടുത്ത് പുറമേരി വാട്ടർ ടാങ്കിന് സമീപമുള്ള കയറ്റത്തിൽ വച്ച് ബസ്സും കോഴി കയറ്റിവന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച്  അപകടം. ഇന്ന് രാവിലെ തൊട്ടിൽപ്പാലത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിലേക്ക് തെറ്റായ ദിശയിൽ വന്ന കോഴി വണ്ടി വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ബസ്സ് യാത്രക്കാരും ഡ്രൈവർമാരും ഉൾപ്പെടെ എട്ടോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ പെയ്ത മഴയ്ക്കിടെ തെറ്റായ വശത്തുകൂടി വന്ന പിക്കപ്പ് വാനാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. കൂട്ടിയിടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെയും ബസ്സിന്റെയും മുൻഭാഗം തകർന്നിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe