വടകര> എംഡിഎംഎയുമായി യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ നടുവട്ടം സ്വദേശി കാഞ്ഞിരമൂട്ടിൽ ബബീഷ് (39) നെയാണ് വടകര പൊലീസ് അറസ്റ്റിൽ ചെയ്തത്. പുത്തൂർ നിദ ആർക്കെയ്ഡിന് മുന്നിൽ വെച്ചാണ് 6.5 ഗ്രാം എംഡിഎംഎ യുമായി ചൊവ്വ പുലർച്ചെ ഇയാൾ പൊലീസിൻ്റ പിടിയിലായത്. ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ച എംഡിഎംഎയുമായി വിൽപനക്കായി വടകരയിൽ എത്തിയതായിരുന്നു.
ഉത്സവപറമ്പുകളിൽ പണം വെച്ച് ചൂതാട്ടം നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടയാളാണ് പ്രതി. ഉത്സവ പറമ്പുകൾ കേന്ദ്രീകരിച്ച് ലഹരി വസ്തു വിൽപനക്കായാണ് ഇയാൾ വടകരയിലെത്തിയത്. വടകര എസ്ഐ കെ മുരളീധരൻ, ഗ്രേഡ് എസ്ഐ കെ മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റിനീഷ് കൃഷ്ണ, ഷിജേഷ്, ലിനു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.