പത്തനംതിട്ടയില്‍ ശബരിമല തീർത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

news image
Jan 19, 2024, 5:30 am GMT+0000 payyolionline.in
പത്തനംതിട്ട : പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. കൊല്ലം പട്ടാഴി സ്വദേശികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. രാവിലെയായിരുന്നു സംഭവം.

തീർത്ഥാടകർ സഞ്ചരിച്ച ബൊലേറോ ജീപ്പാണ് പമ്പയിലേക്ക് കൊപ്രയുമായി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ടുകൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe