ലൈംഗികബന്ധത്തിന്‌ പ്രായപരിധി 16: നിയമ കമീഷൻ നിലപാട്‌ തേടി

news image
Jun 17, 2023, 9:01 am GMT+0000 payyolionline.in

ന്യൂഡൽഹി> ലൈംഗികബന്ധത്തിന്‌ അനുമതിനൽകാനുള്ള കുറഞ്ഞ പ്രായപരിധി 18ൽനിന്ന്‌ 16 വയസ്സാക്കുന്നത്‌ സംബന്ധിച്ച്‌ കേന്ദ്ര സർക്കാരിന്റെ നിലപാട്‌ തേടി ദേശീയ നിയമ കമീഷൻ കേന്ദ്ര വനിതാ ശിശു മന്ത്രാലയത്തിന്‌ കത്ത്‌ നൽകി. പ്രായപരിധി സംബന്ധിച്ച്‌ കമീഷൻ ഇടപെടൽ ആവശ്യപ്പെട്ടുള്ള കർണാടക, മധ്യപ്രദേശ്‌ ഹൈക്കോടതി വിധികളുടെ പശ്ചാത്തലത്തിലാണ്‌ നടപടി.

16 വയസ്സ്‌ കഴിഞ്ഞ ആൺകുട്ടികളും പെൺകുട്ടികളും പ്രണയത്തിലാവുകയും ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്‌ത നിരവധി സംഭവങ്ങൾ കോടതിയുടെ പരിഗണനയിൽവരുന്നുണ്ട്‌. അനുമതിയോടെയാണെങ്കിലും 18 വയസ്സിനു താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം രാജ്യത്ത്‌ കുറ്റകരമാണ്. പോക്‌സോവകുപ്പ്‌ പ്രകാരം കേസുണ്ടാകും. ഈ സാഹചര്യത്തിലാണ്‌ പ്രായപരിധി പുതുക്കുന്നതിനായി നിയമനിർമാണം സാധ്യമാണോയെന്ന് ഹൈക്കോടതികൾ ദേശീയ നിയമ കമീഷനോട്‌ ആരാഞ്ഞത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe