രേഖകളില്ലാതെ കോഴിക്കോട്ട് കഴിഞ്ഞ ബംഗ്ലാദേശികൾ പിടിയിൽ; രണ്ട് പേർ സ്പാ ജീവനക്കാർ

news image
Oct 10, 2026, 6:47 am GMT+0000 payyolionline.in

കോഴിക്കോട്: മതിയായ യാത്രാ രേഖകളില്ലാതെ കോഴിക്കോട് ഗോവിന്ദപുരത്ത് രഹസ്യമായി താമസിച്ച മൂന്ന് ബംഗ്ലാദേശി പൗരന്മാരെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ വിദേശ പൗരന്മാർ തമ്മിൽ തർക്കമുണ്ടായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

റോഷ്‌നാര ബീഗം (30), പാപ്പിയ (22), റബ്ബി റിപ്പോൺ (26) എന്നിവരാണ് യാസീൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽനിന്ന് പിടിയിലായത്. ഗോവിന്ദപുരത്തെ സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള ഈ വീട്ടിൽ ഇവർ അനധികൃതമായി താമസിക്കുകയായിരുന്നു. പാസ്‌പോർട്ട്, വിസ, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവയോ രാജ്യത്ത് തടയാനുള്ള ഔദ്യോഗിക അനുമതിയോ ഇല്ലാതെയണ് ഇവർ കഴിഞ്ഞിരുന്നത്.

നടക്കാവ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ കണ്ടെത്തിയത്. പിടിയിലായവരിൽ റോഷ്‌നാരയും പാപ്പിയയും കോഴിക്കോട് നഗരത്തിലെ വിവിധ സ്പാ സെന്ററുകളിൽ ജോലി ചെയ്തുവരികയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe