പയ്യോളി: ദില്ലിയിൽ വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം നയിച്ച രാഹുൽ ഗാന്ധിയെയും എം.പിമാർ ഉൾപ്പെടെയുള്ള നേതാക്കളെയും അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്ര ഭരണകൂടത്തിന്റെ പോലീസ് ഭീകരതയ്ക്കും വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്തുന്ന നയങ്ങൾക്കുമെതിരെയായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം.
കെ.പി.സി.സി അംഗം മഠത്തിൽ നാണു മാസ്റ്റർ, പി. ബാലകൃഷ്ണൻ, മുജേഷ് ശാസ്ത്രി, കെ.ടി. സിന്ധു, ഇ.കെ. ശീതൾ രാജ്, പി.എം. മോളി, അൻവർ കയിരിക്കണ്ടി, പ്രജീഷ് കുട്ടംവള്ളി, ഗോപാലൻ കാര്യാട്ട്, അശോകൻ കിഴക്കയിൽ, രവീന്ദ്രൻ കുറുമണ്ണിൽ, മോഹനൻ മാസ്റ്റർ, ദേവദാസ് കീഴൂർ, ഉണ്ണികൃഷ്ണൻ ടി., ഷിജേഷ് വി.പി. എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
