രാജ്യത്ത് 514 പുതിയ കോവിഡ് കേസുകൾ

news image
Jan 11, 2024, 9:20 am GMT+0000 payyolionline.in

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 514 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. നിലവിൽ ആകെ രോഗികളുടെ എണ്ണം 3422 ആയി. 24 മണിക്കൂറിനിടെ രണ്ട് മരണം മഹാരാഷ്ട്രയിലും ഒരു മരണം കർണാടകയിലും സ്ഥിരീകരിച്ചു.

പുതിയ ജെ.എൻ1 ഉപവകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിച്ചുതുടങ്ങിയത്. ഡിസംബർ അഞ്ചിന് 841 പുതിയ കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഈയടുത്ത് ഒറ്റ ദിവസം സ്ഥിരീകരിച്ച ഏറ്റവും കൂടുതൽ കേസുകൾ അന്നാണ്. നിലവിൽ ചികിത്സയിലുള്ള രോഗികളിൽ 92 ശതമാനം പേരും വീടുകളിൽ സമ്പർക്കവിലക്കിലാണുള്ളത്.

ജെ.എൻ1 വകഭേദം അതിവേഗ വ്യാപനം നടത്തിയിട്ടില്ലെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. മരണനിരക്കോ ആശുപത്രി പ്രവേശനമോ ഇതുമൂലം വർധിച്ചിട്ടില്ല.

2021 ഏപ്രിൽ-ജൂൺ മാസങ്ങൾക്കിടെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2021 മേയ് ഏഴിന് 4,14,188 പുതിയ കേസുകളും 3915 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവുമുയർന്ന കോവിഡ് നിരക്ക് റിപ്പോർട്ട് ചെയ്ത ദിവസമാണിത്.

രാജ്യത്ത് കോവിഡ് ഭേദമായവരുടെ നിരക്ക് 98.81 ശതമാനമാണ്. 4.4 കോടി വരുമിത്. 220.67 കോടി ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe