രാജ്യത്തെ സാമ്പത്തിക വിവരങ്ങൾ ഇനി വിരൽ തുമ്പിൽ; മൊബൈൽ ആപ്പ് പുറത്തിറക്കി ആർബിഐ

news image
Feb 19, 2025, 10:32 am GMT+0000 payyolionline.in

മുംബൈ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി റിസ‍‍ർവ് ബാങ്ക്. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട 11,000-ലധികം സ്ഥിതിവിവരക്കണക്കുകൾ  ആപ്പിൽ ലഭ്യമാകും.  ഇത് സാധാരണക്കാ‍ർക്ക് പോലും മനസിലാകുന്ന രീതിയിൽ ഫോ‍ർമാറ്റ് ചെയ്തിട്ടുള്ളതാണ്. ‘ആർബിഡാറ്റ’ എന്നാണ് ഈ മൊബൈൽ ആപ്പിൻ്റെ പേര്.

ആപ്പുകൾ ഉപയോ​ഗിക്കുന്നവർക്ക് ആവശ്യമുള്ള വിവരങ്ങൾ കാണാനും ഒപ്പം കൂടുതൽ വിശകലനത്തിനായി ഡാറ്റ ഡൗൺലോഡ് ചെയ്യാനും കഴിയും. ഇങ്ങനെ ഡൗൺലോഡ് ചെയ്യുന്ന വിവരങ്ങളിൽ ഡാറ്റയുടെ ഉറവിടം രേഖപ്പെടുത്തിയിട്ടുണ്ടാകും. ആപ്പിൻ്റെ മറ്റൊരു പ്രധാന സവിശേഷത ‘ബാങ്കിംഗ് ഔട്ട്‌ലെറ്റ്’ എന്നൊരു വിഭാ​ഗമാണ്. ഇത് ഉപയോക്താക്കൾക്ക് അവരുടെ 20 കിലോമീറ്റ‍ർ ചുറ്റളവിലുള്ള ബാങ്കിം​ഗ് സൗകര്യങ്ങൾ കണ്ടെത്താൻ സാധിക്കും എന്നുള്ളതാണ്. കൂടാതെ ഉപയോക്താക്കൾക്ക് സാർക്ക് ഫിനാൻസ് എന്ന വിഭാ​ഗം തുറന്നാൽ സാർക്ക് രാജ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും.

ആ‍ർബിഐയുടെ പ്രസ്താവന അനുസരിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ വിവരം നൽകുന്നിന് 11,000 വ്യത്യസ്ത സാമ്പത്തിക വിഭാ​ഗങ്ങളിലേക്കുള്ള പ്രവേശനവും ആപ്പ് വാ​ഗാദാനം ചെയ്യുന്നു. കൂടാതെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഡാറ്റാബേസിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്നു. (DBIE’? https://data.rbi.org.in) പോർട്ടലിലൂടെ ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവ‍ർക്ക് വലിയ വേ​ഗത്തിൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയും.

ആൻഡ്രോയിഡ്, ആപ്പിൾ ഐഒഎസ് ഉപയോക്താക്കൾക്കും ആപ്ലിക്കേഷൻ ലഭ്യമാകും. പ്രവ‍ർത്തനം ആരംഭിച്ച ശേഷം ആപ്പ് മെച്ചപ്പെടുത്തുന്നതിനായി ഉപയോക്താക്കളിൽ നിന്നും ഫീഡ്ബാക്ക് ശേഖരിക്കും. ഇത് പരി​ഗണിച്ച ശേഷമായിരിക്കു കൂടുതൽ വിപുലീകരണം ഉണ്ടാകുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe